മലയാേര മേഖലയ്ക്ക് കാവലാളായി ജനകീയ ദുരന്ത നിവാരണ സേന

മലയാേര മേഖലയ്ക്ക് കാവലാളായി ജനകീയ ദുരന്ത നിവാരണ സേന

  • രക്ഷാപ്രവർത്തനാവശ്യമായ ഉപകരണങ്ങളൊന്നും ഇവർക്കില്ല. മനക്കരുത്തും സേവനതൽപ്പരതയും സഹജീവിസ്നേഹവും മാത്രമാണ് ഇവരെ ഏത് പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ സന്നദ്ധമാക്കുന്നത്.

കുറ്റ്യാടി: വേറിട്ട പ്രവർത്തനവുമായി കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന. ഈ മേഖലയിൽ എന്ത് അത്യാഹിതം ഉണ്ടായാലും ആദ്യം ഓടിയെത്തി രക്ഷാ പ്രവർത്തനത്തിനിറങ്ങുന്നത് ജനകീയ ദുരന്ത നിവാരണ സേനയാണ്. മലയോര പ്രദേശമായ കാവിലും പാറ, മരുതാേങ്കര, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിൽ ഇവരുടെ പ്രവർത്തനം പല തവണ നാട്ടുകാർക്ക് തുണയായിട്ടുണ്ട്.

അഗ്നിരക്ഷാസേനക്കും പോലീസിനും ഒപ്പമാണ് ഇവരുടെ പ്രവർത്തനങ്ങൾ. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ ശക്തമായ മഴയും കാറ്റും നാശം വിതച്ചപ്പോഴും കാലവർഷം പേമാരി വിതച്ചപ്പോഴും ദുരന്ത നിവാരണ സേന രാപ്പകൽ രംഗത്ത് ഉണ്ടായിരുന്നു. മുത്തലിബ് ചെറിയകുമ്പളം ചെയർമാനായുള്ള സംഘം നിരവധി സേവനം പ്രവർത്തനങ്ങളാണ് നടത്തിയത്. വൈദ്യുത ലൈൻ ബസ്സിനു മുകളിൽ വീണപ്പാേഴും വീടുകൾക്ക് മുകളിൽ മരം വീണപ്പാേഴും ദുരന്ത നിവാരണ സേനയുടെ ഇടപെടൽ അടുത്തിടെ ഉണ്ടായ പ്രവർത്തനങ്ങളിൽ ചിലതാണ്.

എന്നാൽ രക്ഷാപ്രവർത്തനാവശ്യമായ ഉപകരണങ്ങളൊന്നും ഇവർക്കില്ല. മനക്കരുത്തും സേവനതൽപ്പരതയും സഹജീവിസ്നേഹവും മാത്രമാണ് ഇവരെ ഏത് പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ സന്നദ്ധമാക്കുന്നത്. നാടിന് അഭിമാനമായി പ്രവർ ത്തിക്കുന്ന ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരെ ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ കെ.പി. കുഞ്ഞമ്മത് കുട്ടി, ഇ.കെ. വിജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ, അഗ്നി രക്ഷാ സേന, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അഭിനന്ദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )