മലയോര ഹൈവേ; ഉദ്ഘാടനം ശനിയാഴ്‌ച

മലയോര ഹൈവേ; ഉദ്ഘാടനം ശനിയാഴ്‌ച

  • മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

തിരുവമ്പാടി: മലയോര ഹൈവേയുടെ കോഴിക്കോട് ജില്ല യിലെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ശനിയാഴ്ച തുറന്നുകൊടുക്കും. മലയോരത്തിൻ്റെ ടൂറിസം വികസന ത്തിന് സാധ്യതകൾ തുറക്കുന്നതാണ് 34 കി. മീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി-കക്കാടം പൊയിൽ റീച്ച്.195 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. കേരള റോഡ് ഫണ്ട് ബോർഡാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാ ണ് പാതയുടെ നിർമാണം നടക്കുന്നത്.ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ മലപുറം-കോട ഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- ക ക്കാടംപൊയിൽ ഗ്രാമങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )