മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്

മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്

  • ഒക്ടോബർ ഒന്നിന് നവരാത്രി സംഗീതോത്സവ വേദിയിൽ വെച്ച് പാലക്കാട് പ്രേം രാജ് അവാർഡ് നൽകും

കൊയിലാണ്ടി:മലരി കലാമന്ദിരത്തിന്റെ പന്ത്രണ്ടാമത് സംഗീത പിതാമഹൻ പുരന്ദര ദാസർ പുരസ്കാരത്തിന് പ്രശസ്ത കർണാടക സംഗീതജ്ഞയായ ജയശ്രീ രാജീവ് അർഹയായി. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ ഒന്നിന് നവരാത്രി സംഗീതോത്സവ വേദിയിൽ വെച്ച് പാലക്കാട് പ്രേം രാജ് അവാർഡ് നൽകും.

35 വർഷത്തിലേറെയായി ശാസ്ത്രീ സംഗീത മേഖലയിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു, നിരവധി പ്രശസ്ത കൃതികൾ പാശ്ചാത്യ സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്യൂഷൻ ശൈലിയിൽ അവതരിപ്പിച്ച ആൽബങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഗായികയും, അറിയപ്പെടുന്ന നർത്തകിയും വയലിൻ കലാകരിയുമാണ് ജയശ്രീ. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ മ്യൂസിക് ഒന്നാം റാങ്ക്, ആകാശവാണി ബി ഹൈ ഗ്രേഡ് ആർടിസ്റ്റ് ബനാറസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച് ഡി ഇൻ അഗ്രികൾച്ചർ, കാസർഗോഡ് കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജോലി ചെയ്യുന്നു. കൊയിലാണ്ടിയിൽ മലരി കലാമന്ദിരം ഒ കടോബർ ഒന്നിന് സംഘടിപ്പിക്കുന്ന ചടങ്ങിൽ രാവിലെ പത്തുമണിക്ക് പുരസ്കാര സമർപ്പണം നടക്കും. നാടകകൃത്ത് മുരളീധരൻ നടേരി മുഖാതിഥിയാകും, ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ്, ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )