മഴക്കാല രോഗപ്രതിരോധ ശുചീകരണം ആരഭിച്ചു

മഴക്കാല രോഗപ്രതിരോധ ശുചീകരണം ആരഭിച്ചു

  • നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം ഇന്ന് രാവിലെ 7 .30 ന് ആരംഭിച്ചു. നഗരത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചാണ് പരിപാടി ആസൂത്രണം ചെയ്തത്.

നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി ശ്രീമതി ഇന്ദു.എസ്.ശങ്കരി പ്രവർത്തി വിശദീകരിച്ചു. ചുമട്ടുതൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ സതീഷ്, എച്ച്ഐ മാരായ, പ്രദീപൻ മരുതേരി , റിഷാദ്. കെ.ജമീഷ്, ലിജോയ് സീന,ഷൈനി,രമിത എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

നഗരസഭ മൊത്തത്തിൽ ആറു സോണായി തിരിച്ചാണ് ശുചീകരണ പരിപാടി നടത്തിയത്. ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗം പ്രജിഷ, കൗൺസിലർ പ്രമോദ് പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ലിജോയ് ലൂയീസ് എന്നിവർ നേതൃത്വം നൽകി. ഹരിതകർമ്മസേന, നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )