മഴയും കാറ്റും; പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്ടം

മഴയും കാറ്റും; പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്ടം

  • മുയിപ്പോത്ത് ടൗണിനു സമീപം മരം മുറിഞ്ഞു വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുകയും ചെയ്തു

പേരാമ്പ്ര:കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ വൻ നാശനഷ്‌ടം ഉണ്ടായി. മുയിപ്പോത്ത് യുപി സ്കൂളിനു മുകളിൽ മാവ് മുറിഞ്ഞു വീണു മേൽക്കൂര തകരുകയും ചെയ്തു.സ്‌കൂൾ വിട്ട ശേഷമായതിനാൽ വൻ അപകടമാണ് ഒഴിവായത് . മുയിപ്പോത്ത് ടൗണിനു സമീപം മരം മുറിഞ്ഞു വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുകയും ചെയ്തു.

പാലോടിത്താഴെ കാവിനു സമീപം 11 കെവി ലൈനിൽ മരം വീണ് വൈദ്യുതി തകരാറിലായി. കൂടാതെ എരവട്ടൂർ ആനേരിക്കുന്ന് കാമ്പ്രത്ത് രാജൻ തൊഴുത്തിനു മുകളിൽ മരം വീണു തകർന്നു. തൊഴുത്തിനു മുകളിൽ തെങ്ങും മാവും പ്ലാവും ഒരുമിച്ചാണ് കടപുഴകി വീണിട്ടുള്ളത് . പശുക്കൾ തൊഴുത്തിനു പുറത്ത് ആയതിനാൽ രക്ഷപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )