
മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം
- ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക്
പൊയിൽക്കാവ് : ദേശീയപാതയിൽ പൊയിൽക്കാവിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി പോകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അതിരാവിലെ മുതൽ തന്നെ അഭൂതപൂർവമായ നീണ്ട ഗതാഗതക്കുരുക്കാണ് ദേശീയ പാതയിൽ അനുഭവപ്പെട്ടിരിക്കുന്നത്.
പൊയിൽക്കാവ് മുതൽ ചെങ്ങോട്ട്ക്കാവ് വരെ വൻ ഗതാഗതക്കുരുക്കാണ്. വാഹനങ്ങൾക്ക് നീങ്ങാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലെ വെള്ളക്കെട്ട് നീക്കണമെന്ന് യാത്രാക്കാർ ആവിശ്യപ്പെട്ടു.
CATEGORIES News