മഹാത്മാഗാഡി രക്തസാക്ഷി ദിനം ;അനുസ്മരണം നടത്തി കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി

മഹാത്മാഗാഡി രക്തസാക്ഷി ദിനം ;അനുസ്മരണം നടത്തി കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി

  • ഗാന്ധിയുടെ ഛായ ചിത്രത്തിൽ കെ ലത പുഷ്പാർച്ചന നടത്തി

കൊയിലാണ്ടി :കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ (കെ ജി ഒ യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ ഗാന്ധിയുടെ ഛായ ചിത്രത്തിൽ കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ ഗാന്ധിയുടെ ഛായ ചിത്രത്തിൽ കെ ലത പുഷ്പാർച്ചന നടത്തി. രക്തസാക്ഷി ദിന സന്ദേശം കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ് സാജിദ് അഹമ്മദ് വായിച്ചു.

ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള്‍ തന്നെയാണ് ഈ ദിനത്തിന്‍റെ സന്ദേശമെന്നും \പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാർത്തെടുക്കാൻ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകുമെന്നും സന്ദേശം വ്യക്തമാക്കി.വി സി സുബ്രഹ്മണ്യൻ, എം പി സബീർ സാലി, കെ കെ ബിജു, കെ ലത, കെ സിന്ധു എന്നിവർ നേതൃത്വം നൽകി.
.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )