
മാതൃഭാഷ ദിനാഘോഷം നടത്തി
യുവ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോക്ടർ ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്ന്റെ നേതൃത്വത്തിൽ മാതൃഭാഷാ ദിനം ആഘോഷിച്ചു. യുവ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോക്ടർ ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻഅധ്യക്ഷനായിരുന്നു.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി, ബ്ലോക്ക് സെക്രട്ടറി എം എം ചന്ദ്രൻ, സംസ്ഥാന കൗൺസിലർ ശ്രീധരൻ അമ്പാടി , പി. സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുസുമലത നന്ദി പറഞ്ഞു.
CATEGORIES News
