മാനാഞ്ചിറയിൽ സാഹിത്യ ഇടനാഴി വരുന്നു

മാനാഞ്ചിറയിൽ സാഹിത്യ ഇടനാഴി വരുന്നു

  • വരുന്നത് നാല് പദ്ധതികൾ

കോഴിക്കോട്: മാനാഞ്ചിറ മൈതാനവും പബ്ലിക് ലൈബ്രറിയും ചേർന്ന് സാഹിത്യ ഇടനാഴി എത്തുന്നു. പൊതുജന സൗഹൃദനഗരമായി കോഴിക്കോടിനെ മാറ്റുന്നതിനുള്ള അർബൻ റിജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. 2023-24 സംസ്ഥാനബജറ്റിലാണ് അർബൻ റിജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി പ്രഖ്യാപിച്ചത്.

സാഹിത്യനഗരമായ കോഴിക്കോട്ടെ തുടർവികസനങ്ങളുടെ ഭാഗമാണിത്. കൂടാതെ, കനോലി കനാലിന് സമീപം വിനോദകേന്ദ്രവും ഒരുക്കും.ബിലാത്തികുളം, വരക്കൽ താമരക്കുളം എന്നിവയുടെ സൗന്ദര്യവത്കരണവും പദ്ധതിയിലുണ്ട്. താമരക്കുളത്തിനോട് ചേർന്ന് മിയാവാക്കി വനമൊരുക്കാനും ഇതിൽ പദ്ധതിയുണ്ട്. നാല് പദ്ധതികൾക്കുമായുള്ള വിശദപദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാവും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )