മാലിന്യമുക്തം നവകേരളത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

മാലിന്യമുക്തം നവകേരളത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

  • ബ്ലോക്ക് തല ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : മാലിന്യമുക്തം നവകേരളത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് പന്തലായനി ബ്ലോക്കിൽ തുടക്കമായി. സമ്പൂർണ മാലിന്യമുക്തം സംസ്ഥാനം എന്ന ലക്ഷ്യം പൂർത്തികരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെയും പങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കഴിഞ്ഞ വർഷം ആരംഭിച്ച ക്യാമ്പയനിൻ്റെ തുടർച്ചയായി തദ്ദേശസ്ഥാപനങ്ങളെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പൂർണതയിൽ എത്തിക്കുക എന്നതാണ് രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ലക്ഷ്യം.

ബ്ലോക്ക് തല ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. അഭിനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, എ .എം സുഗതൻ മാസ്റ്റർ അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് റിജേഷ് ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു സോമൻ ,ഇൻ്റെണൽ വിജിലൻസ് ഓഫീസർ രാജേഷ് .എ എന്നിവർ സംസാരിച്ചു .ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പ്രസാദ് പി. ടി ശിൽപ്പശാല വിശദ്ധികരണം നടത്തി.
വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബ്ലോക്ക് ജി ഒ ഷാജു, ശുചിത്വ മിഷൻ ആർ പി ജിഷ എന്നിവർ ക്ലാസ് എടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )