മാലിന്യ മുക്ത നവകേരളം- ക്യാമ്പയിൻ സംഘാടക സമിതി രൂപീകരിച്ചു

മാലിന്യ മുക്ത നവകേരളം- ക്യാമ്പയിൻ സംഘാടക സമിതി രൂപീകരിച്ചു

  • നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല സംഘാടക സമിതി രൂപീകരിച്ചു. ഇഎംഎസ് ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് ക്യാമ്പയിൻ അവതരണം നടത്തി.
എ സുധാകരൻ (ജില്ലാ ആസൂത്രണ സമിതി മെമ്പർ) നഗരസഭ തല പദ്ധതി അവതരിപ്പിച്ചു സംസാരിച്ചു. ജുലൈ , ആഗസ്റ്റ് മാസങ്ങളിൽ വാർഡുകളിൽ മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ്മസേനാംഗങ്ങളെ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഗൗതമൻ കെ എ എസ് ആദരിച്ചു.

കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ,ഹരിത വിദ്യാലയങ്ങൾ,ഹരിത അങ്കണവാടികൾ,ഹരിത ഓഫീസുകൾ,ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്.
മാലിന്യ പരിപാലനത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് 180 ദിവസത്തെ കർമ്മ പരിപാടിയാണ് നഗരസഭ ആസൂത്രണം ചെയ്തത്. നഗരസഭ തല സംഘാടക സമിതി കൃത്യമായ ഇടവേളകളിൽ ചേർന്ന് കർമ്മപരിപാടിയുടെ പുരോഗതി അവലോകനം നടത്തും.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി. പ്രജില യോഗത്തിൽ സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ഇ. ഇന്ദിര, ഇ കെ അജിത്ത്, നിജില പറവക്കൊടി കൗൺസിലർമാരായ പി. രക്നവല്ലി . വി.പി ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ് എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി കെഎ എസ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )