
മാഹി ബൈപാസിൽ കാറുകൾ തമ്മിലിടിച്ച് ഒരാൾക്കു പരിക്ക്
- ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞ് ഡിവൈഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു
ന്യൂമാഹി: മാഹി ബൈപാസിൽ കാറുകൾ തമ്മിലിടിച്ച് ഒരാൾക്കു പരിക്ക്.
റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.
ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞ് ഡിവൈഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ചൊക്ലി സ്വദേശിയായ യുവാവിന് പരിക്കേറ്റു.
ഷോറൂമില്‍ നിന്ന് ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന വാഗണർ കാറിലുണ്ടായിരുന്ന യുവാവിനാണ് പരിക്കേറ്റത്. രണ്ടു വാഹനങ്ങളും ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടങ്ങൾ തുടരുമ്പോഴും ബൈപാസില്‍ ക്യാമറ സ്ഥാപിക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
CATEGORIES News