
മിമിക്രി പരിശീലനത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ കോടതി ശിക്ഷ വിധിച്ചു
- കോഴിക്കോട് പേരാമ്പ്ര ചെനോളി സ്വദേശിഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി അഞ്ച് വർഷം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്
കോഴിക്കോട്:പതിനൊന്നു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ മിമിക്രിപരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ച യുവാവിനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര ചെനോളി സ്വദേശിഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി അഞ്ച് വർഷം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.ജഡ്ജി കെ.നൗഷാദലിയുടേതാണ് വിധി.2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.മിമിക്രി അധ്യാപകനാണ് ഷൈജു.
ഒരു റിയാലിറ്റി ഷോയിൽഅവസരം ലഭിക്കുന്നതിന് വിദ്യാർത്ഥിനിയെ പരിശീലിപ്പിക്കാൻ രക്ഷിതാക്കൾ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരിശീലിപ്പിക്കാൻ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ വീട്ടിൽ വെച്ചും ഇതിന് തൊട്ടടുത്തായുള്ള ബന്ധു വീട്ടിൽ വെച്ചും പീഡിപ്പിക്കിക്കുകയായിരുന്നു ഈ വീടുകളിൽ കുട്ടിയെ പരിശീലിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

സ്കൂളിലെ ടീച്ചറോട് വിദ്യാർത്ഥിനി സംഭവങ്ങൾ വിശദീകരിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും കൊയിലാണ്ടി എസ്ഐമാരായ എംഎൽ അനൂപ്, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
