
മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
- അപകടത്തിൽ 15 പേർക്ക് പരിക്ക്
മുക്കം: മണാശ്ശേരിയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ15 പേർക്ക് പരിക്കേറ്റു. 13 യാത്രക്കാർക്കും രണ്ട് ബസ് ജീവനക്കാർക്കുമാണ് പരിക്കേറ്റത്.

ഇടുക്കിയിൽനിന്ന് കോഴിക്കോട്ടെത്തി കൂമ്പാറയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലായിരുന്ന ബസ് മുന്നിലെ കാറിനെ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് യാത്രക്കാർ പറഞ്ഞു.
CATEGORIES News