
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സ്ഥാനത്തുനിന്ന് മാറ്റിയേക്കും
- പി.ശശിയെ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎമ്മിനുള്ളിൽ സമ്മർദം ശക്തം
കോഴിക്കോട് : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎമ്മിനുള്ളിൽ സമ്മർദം ശക്തം.
പി.വി. അൻവർ എംഎൽഎയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കും.
എഡിജിപിഎംആർ അജിത്കുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കുനേരേ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചത്.
CATEGORIES News