
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല; കെ.കെ ശൈലജ
- ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് സിപിഐഎം നേതാവ് കെ കെ ഷൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെ കെ ശൈലജ പറഞ്ഞു.ആലപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയാരിരുന്നു.
CATEGORIES News
