
മുതിർന്ന പൗരന്മാർക്കൊപ്പം ജനപ്രതിനിധികളും ചേർന്ന് കുറുവങ്ങാട് വേറിട്ടൊരു പരിപാടി
- ഫോറം ജില്ലാ പ്രസിഡൻറ് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി :സീനിയർ സിറ്റിസൺസ് ഫോറം കുറുവങ്ങാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം സംഘാടന രീതി കൊണ്ട് വേറിട്ടൊരു പരിപാടിയായി മാറി. വ്യത്യസ്ത ഡിവിഷനുകളിൽ നിന്നും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി. വയോജനങ്ങളെ പ്രസരിപ്പാർന്ന മുതിർന്ന പൗരന്മാരാക്കി മാറ്റാനും, സമൂഹത്തിന്റെ ചാലക ശക്തിയാക്കി കർമ്മ നിരതരാക്കാനും കേരള സ്റ്റേറ്റ് സീനിയർ സിസ്റ്റിസൺസ് ഫോറം കാണിക്കുന്ന താത്പര്യത്തെ കൗൺസിലർമാർ അഭിനന്ദിച്ചു. ഒപ്പം, മുനിസ്സിപ്പാലിറ്റിക്ക് ആകും വിധം സഹായ സഹകരണങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അറിയിച്ചു.

ഫോറം ജില്ലാ പ്രസിഡൻറ് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. എം.രവീന്ദ്രൻ അധ്യക്ഷത .വഹിച്ചു. സെക്രട്ടറി ടി .കെ വാസുദേവൻ സ്വാഗതം പറഞ്ഞു .ജില്ലാ കമ്മിറ്റി മെമ്പറും എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി കൗൺസിലർമാരെ അനുമോദിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ അണേല ബാലകൃഷ്ണൻ മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.കൗൺസിലർമാരായ എ .സുധാകരൻ ശ്രീജ റാണി, സുധാകരൻ പി.ടി, അബ്ദുൽ ഖാദർ, മൈഥിലി സോമൻ, രമ്യ മനോജ്, മേഖല സമിതി പ്രസിഡണ്ട് പ്രഭാകരൻ എൻ.കെ.,സുകുമാരൻ, വിജയൻ കനാത്ത്, നാരായണൻ എൻ.കെ എന്നിവർ സംസാരിച്ചു
