
മുത്താമ്പി പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- മുത്താമ്പി പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
കൊയിലാണ്ടി:മുത്താമ്പി പാലത്തിൽ നിന്നും പുഴയിൽ
വീണ യുവാവിനെ കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്.മുത്താമ്പി പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സ്കൂട്ടറിൽ വന്ന ശേഷം സ്കൂട്ടർ പാലത്തിനു മുകളിൽ വച്ച് പ്രമോദ് പുഴയിൽ ചാടുകയായിരുന്നു എന്നാണ് സംശയം

. കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ വി.കെ.ബിജു വിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ അനൂപ് വി കെ,, മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, നിഖിൽ, ഇർഷാദ് ടി കെ,ജാഹിർ എം, രജീഷ് വി പി,സിജിത്ത് സി, രജിലേഷ് സി എം,ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News
