
മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി
- മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലിയുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത്
കൊയിലാണ്ടി :മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത്.

ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്നേഹയെ കാണാതായത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയിൽ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയിൽ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു . രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല. തുടർന്ന് ഇന്ന് വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു.
CATEGORIES News