
മുഹമ്മദ് ഫാസിൽ എൻ്റോവ്മെൻ്റ്; പ്രസംഗ മത്സരവുമായി ശ്രദ്ധ പാഠശാല
- “ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില” ആണ് വിഷയം
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സുപരിചിതനായിരുന്ന മുഹമ്മദ് ഫാസിലിൻ്റെ പേരിൽ ശ്രദ്ധ സാമൂഹ്യ പാഠശാല എൻ്റോവ്മെൻ്റ് ഏർപ്പെടുത്തുന്നു.ജന്മനാ അപൂർവ്വ രോഗത്തിന് അടിമപ്പെട്ട്, 20 വയസ് വരെ മാത്രം ആയുസ്സ് നിശ്ചയിക്കപ്പെട്ട മുഹമ്മദ് ഫാസിൽ 55 വയസ്സുവരെ സാമൂഹ്യ രംഗത്ത് സക്രിയമായി ഇടപെട്ടു. ചിന്തയിലും പ്രവർത്തിയിലും തന്റേതായ ബോധ്യങ്ങളെ മുറുകെ പിടിക്കുകയും അരുതായ്മകളോട് കലഹിക്കുകയും ചെയ്തു. മാതൃകാപരമായ ജീവിതം നയിച്ച മുഹമ്മദ് ഫാസിലിന്റെ ഓർമ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻ്റെ പേരിൽ എന്റോവ്മെന്റ് ഏർപ്പെടുത്തുകയാണ് കൊയിലാണ്ടിയിലെ ശ്രദ്ധ സാമൂഹ്യ പാഠശാല.

കൊയിലാണ്ടി താലൂക്കിലെ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്കാണ് എന്റോവ്മെന്റ് നൽകുക. തുക യഥാക്രമം 5000/_,3000/_2000/-“ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില” ആണ് വിഷയം. പ്രസംഗ ദൈർഘ്യം പരമാധി 10 മിനുട്ട്. 2024 ഒക്ടോബർ 2 ന്. ബുധനാഴ്ച ഉച്ചക്ക് 1 മണി മുതൽ കോതമംഗലം ജി.എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം.
പങ്കെടുക്കുന്നതിനായി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിയെ തെരെഞ്ഞെടുത്ത് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 100/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അവസാനതിയതി 2024 സെപ്തംബർ 27 കൂടുതൽ വിവരങ്ങൾക്ക്
8086620015, 9846723662, 9496218456.