
മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി
- കാണാതായതിൻ്റെ ഒന്നര കിലോമീറ്റർ അകലെ കൊളാവിപ്പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്
വടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തു നിന്നും മീൻ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചേളാരി കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫി (42) യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കണ്ടത്. കാണാതായതിൻ്റെ ഒന്നര കിലോമീറ്റർ അകലെ കൊളാവിപ്പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ഞായറാഴ്ച രാവിലെയാണ് ഷാഫിയെ കടലിൽ കാണാതായത്. മൃതദേഹം വടകര ഗവ: ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ കാളമ്പ്രാട്ടിൽ ബീരാൻകുട്ടിയുടേയും ആസ്യയുടേയും മകനാണ്.
ഭാര്യ: ഫർസാന. മക്കൾ: സാബിത്ത്, തൽഹത്ത്. സഹോദരങ്ങൾ: നിസാർ, സിയാദ്, റൌഫ്, മൊയ്തീൻകുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ
CATEGORIES News