
മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
- ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത ഉണ്ടാകുമെന്ന് പ്രതികരിച്ചു. മുൻ ചീഫ് സെക്രട്ടറിയായ കെ.ജയകുമാറിനെ ദേവസ്വം ബോർഡിന്റെ ചുമതല ഏൽപ്പിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് എടുത്തത്.

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരും ആവശ്യപ്പെട്ടത് ഐഎസുകാരെ പ്രസിഡണ്ട് ആക്കി വെക്കണം എന്നായിരുന്നു. അത് കൂടി പരിഗണിച്ചാണ് ജയകുമാറിപേരിലേക്ക് സിപിഎം എത്തിയത്. സ്വർണ്ണപ്പാളി വിഷയത്തിൽ നടക്കുന്ന അന്വേഷണം തുടരുമെങ്കിലും വിവാദങ്ങൾ മറികടക്കാൻ ജയകുമാറിലൂടെ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.
CATEGORIES News
