മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ ഇളയമകളും വയോജന കമ്മീഷൻ അംഗവുമായ ഇഎം രാധ അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ ഇളയമകളും വയോജന കമ്മീഷൻ അംഗവുമായ ഇഎം രാധ അന്തരിച്ചു

. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ ഇളയമകളും വയോജന കമ്മീഷൻ അംഗവുമായ ഇഎം രാധ അന്തരിച്ചു. എഴുപത് വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തക എന്ന നിലയിലും പ്രശസ്‌തയായിരുന്നു ഇഎം രാധ. 2017 മുതൽ അഞ്ച് വർഷം വനിതാ കമ്മീഷൻ അംഗമായിരുന്ന, ഇവർ 2025 മുതൽ വയോജനകമ്മീഷൻ അംഗമാണ്.

ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്നു. ഇഎംഎസ് മകളുടെ ഓർമകൾ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഇഎം എസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന പുസ്തകത്തിൽ കേരളരാഷ്ട്രീയത്തിലെ നിർണ്ണായസ്വാധീനം പുലർത്തിയ വ്യക്തിയെ മകളുടെ കാഴ്‌ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭർത്താവ് : സി കെ ഗുപ്‌തൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റ്) മകൻ : സിദ്ധാർത്ഥ് ഗുപ്തൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )