
മൂടാടിയിൽ കെഎസ്ഇബി സബ് സ്റ്റേഷൻ വരുന്നു
- മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിൽ 15 സെന്റ് ഭൂമി അനുവദിച്ചു
കൊയിലാണ്ടി :മൂടാടി കെഎസ്ഇബി സബ് സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്. 33 കെവി സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കും. 15 സെന്റ് ഭൂമി പഞ്ചായത്ത് ഇടപെട്ട് ലഭ്യമാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവിശ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലം എംഎൽഎ മുഖാന്തരം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിൽ ചെറുകിട സംരഭകർക്ക് വിതരണം ചെയ്തതിൽ അവശേഷിക്കുന്ന 15 സെന്റ് ഭൂമി സബ് സ്റ്റേഷൻ നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്.
മൂടാടി കെഎസ്ഇബി സബ് സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച എംഎൽഎ കാനത്തിൽ ജമീല, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരെ മൂടാടി ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു.
CATEGORIES News