
മൂടാടി ഗ്രാമ പഞ്ചായതിന്റെ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതിക്ക് തുടക്കമായി
- ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു
മൂടാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുചുകുന്ന് അകലാ പുഴയുടെ തിരത്ത് അകലാ ഫ്രഷ് ഫാമിനോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ, വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി, സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില, വാർഡ് മെമ്പർമാരായ സുനിത, സി.എം. ലത, കെ.പി.ലതിക പുതുക്കുടി, ഫിഷറിസ് ഡെപ്യുട്ടി ഡയറക്ടർ അനീഷ്, ഡോ പ്രദീപ് കൃഷി വിജ്ഞാന കേന്ദ്രം എന്നിവർ സംസാരിച്ചു. അജുപോൾ പദ്ധതി വിശദികരണം നടത്തി. ഫിഷറിസ് ഇൻസ്പെക്ടർ ജയപ്രകാശ് സ്വഗതവും രാജഗോപാൽ എടവലത്ത് നന്ദിയും പറഞ്ഞു.
CATEGORIES News
