
മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു
- പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
ചിങ്ങപുരം:ഒക്ടോബർ 23,24 തിയ്യതികളിൽ വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ വെച്ച് നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. യോഗം വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ വെച്ചാണ് നടന്നത്. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ടി.എം.രജുല അധ്യക്ഷത വഹിച്ചു .
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി,ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. അഖില, രണ്ടാം വാർഡ് മെമ്പർ എ.വി.ഉസ്ന, പിഇസി ഇംപ്ലിമെൻ്റിംഗ് ഓഫീസർ സുധ ഊരാളുങ്കൽ, പിഇസി കൺവീനർ സനിൽ കുമാർ, സ്കൂൾ മുൻ പ്രധാനാധ്യാപകരായ വീക്കുറ്റിയിൽ രവി, കെ.വിജയരാഘവൻ , സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ,പി. നാരായണൻ ,ഒ.രാഘവൻ ,മൊയ്തീൻ മനാർ, കെ.പി.പ്രഭാകരൻ , കുനിയിൽ ശ്രീനിവാസൻ, ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ, വി.വി.ഷിജിത്ത്, പുഷ്പ ഗ്രീൻവ്യൂ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും പിടിഎ പ്രസിഡൻ്റ് പി.കെ. തുഷാര നന്ദിയും രേഖപ്പെടുത്തി. സ്വാഗത സംഘം ഭാരവാഹികളായി സി.കെ. ശ്രീകുമാർ (ചെയർമാൻ),എൻ.ടി.കെ. സീനത്ത് (ജനറൽ കൺവീനർ),ടി.എം.രജുല (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു
