മൂന്ന് കൊല്ലമായി ചളിക്കുളമാണ്ഈ റോഡ്

മൂന്ന് കൊല്ലമായി ചളിക്കുളമാണ്ഈ റോഡ്

പി.വി.രാജു എഴുതുന്നു

ഇത് ഈ മഴക്കാലത്തെ പുതിയ കാഴ്ചയല്ല. തോടും പാടവുമല്ല. മൂന്നു വർഷമായി, ഉറവെടുത്ത് ചളിക്കുളമായ പന്തലായനി ഗവ.ഹയർ സെക്കണ്ടറി സ്കൂൾൻറെ (പഴയ ഗേൾസ് ഹൈസ്കൂൾ)
വടക്കുഭാഗത്തെ റോഡിൻ്റെ ദുരവസ്ഥയാണ്. നഗരസഭയിലെ ഉത്തരവാദപ്പെട്ടവർ നാഴികയ്ക്ക് നാൽപത് വട്ടം സഞ്ചരിച്ചിരുന്ന റോഡ് . ഇതിൻ്റെ ശോചനീയാവസ്ഥ
ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് മൂന്നു കൊല്ലങ്ങളായി. നഗരസഭയിലെ അധികൃതർ ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല എങ്കിൽ പൊതുജനം അനുഭവിച്ചു സായൂജ്യമടയുക തന്നെ?

സ്കൂളിൻ്റെ കിഴക്കുഭാഗത്തുള്ള വഴികളെല്ലാം നേരത്തെ അടഞ്ഞു പോയിട്ടുണ്ട്. കാരണം അശാസ്ത്രീയവും നിരുത്തരവാദപരമായ ആറുവരിപ്പാത വികസനം.
സ്ക്കൂളിലേക്കും
എഇഒ ഓഫീസിലേക്കും പന്തലായനി, കൊല്ലം, വിയ്യൂർ, പുളിയഞ്ചേരി ,കീഴരിയൂർ ,മേപ്പയ്യൂർ ഭാഗങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന റോഡാണിത്. എന്നാൽ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കു പോലും ദുസ്സഹമായി തീർന്നിരിക്കുകയാണ്.
കൊയിലാണ്ടി നഗരസഭയിൽ കോടികളുടെ വികസന പദ്ധതികൾ ത്വരിതഗതിയിൽ നടപ്പിലാക്കാൻ ഭരണ – പ്രതിപക്ഷങ്ങൾ മത്സരിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ അടക്കം പറച്ചിൽ. എന്നാൽ ഭിന്നശേഷിക്കാരായ കുട്ടികളുൾപ്പടെ നിരവധിയാളുകൾ യാത്ര ചെയ്യാനാശ്രയിക്കുന്ന റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ മൂന്നു വർഷങ്ങളായി ഫണ്ടില്ലപോലും……..?
പ്രജകൾ അടുത്ത തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പു കഴിയും വരെയും കനിവിന് കാത്തിരിക്കണമോ?

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )