മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോഴും പിണറായി വിജയൻ പിന്നിൽ

മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോഴും പിണറായി വിജയൻ പിന്നിൽ

  • 2077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്.

കണ്ണൂർ: വോട്ടെണ്ണൽ പുരോ ഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച. മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് 11000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്.

ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ആണ് മുന്നിൽ തുടരുന്നത്. ധർമ്മടത്ത് വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ പിന്നിൽ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ലീഡ് ചെയ്‌ത റൗണ്ടിലാണ് യുഡിഎഫ് മുന്നിൽ കയറിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )