മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് ഭീമമായ തുക

മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് ഭീമമായ തുക

  • സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്തെ 12 പ്രമുഖ ബാങ്കുകൾ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകൾ.

ന്യൂഡൽഹി:കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകൾ. സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്തെ 12 പ്രമുഖ ബാങ്കുകൾ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകൾ.

സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വൻതുക പിഴയിനത്തിൽ ബാങ്കുകൾ ഈടാക്കുന്നത്. പിഴ ഈടാക്കുന്നതിൽ ഒന്നാമൻ പഞ്ചാബ് നാഷണൽ ബാങ്ക് ആണെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കേന്ദ്ര സർക്കാർ പാർലമെന്റിൽ വെച്ച കണക്കുകൾ പ്രകാരം മിനിമം ബാലൻസ് പിഴ ഈടാക്കിയതിൽ പഞ്ചാബ് നാഷണൽ ബാങ്കാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഒരൊറ്റ ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് 1,500 കോടി രൂപയാണ് പിഴയായി വാങ്ങിയത്. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )