മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

  • മരിച്ചത് മലപ്പുറം ചേലേമ്പ്ര സ്വദേശി

പയ്യോളി:മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിൻസി(26) ആണ് മരിച്ചത് .അപകടം നടന്നത് കണ്ണൂരിൽ നിന്നും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് . മൂരാട് ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനിൽ നിന്നും വീണത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ:സുബ്രഹ്‌മണ്യൻ (സിപിഐഎം പുല്ലിപറമ്പ് ബ്രാഞ്ച് അംഗം). അമ്മ:ഗിരിജ. സഹോദരി : ജിസി.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )