മെഡിക്കൽ ഓഫീസർക്ക്                    യാത്രയയപ്പ് നൽകി

മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി

  • ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർ സ്വപ്നയ്ക്ക് അരിക്കുളം പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വി. നജീഷ് കുമാർ അധ്യക്ഷതവഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് കെ പി രജനി ,സ്ഥിരം സമിതി ചെയർമാൻമാരായ കെ. അബിനീസ്, എം. പ്രകാശൻ,എൻ.എം. ബിനിത , സെക്രട്ടറി കെ.വി. സുനിലകുമാരി, ഡോ: ഫിൻസി, ഡോ: സോണി ദേവസ്യ, ഡോ: രമ്യ,എ .സി . ബാലകൃഷ്ണൻ, ഇ. രാജൻ , പി. കുട്ടികൃഷ്ണൻനായർ, അഷറഫ് വള്ളോട്ട്, പ്രദീപൻ കണ്ണമ്പത്ത്, സുഹൈൽ, സി. രാധ , ബീന തൈക്കണ്ടി, സി പ്രഭാകരൻ, എടവന രാധാകൃഷ്ണൻ , മെമ്പർമാരായ ടി.രജില,കെ. ബിനി ,എം കെ നിഷ , എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )