മെഡിക്കൽ കോളജിലെ തീപിടിത്തം യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതാണ് ഷോർട്ടേജിനു കാരണം

മെഡിക്കൽ കോളജിലെ തീപിടിത്തം യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതാണ് ഷോർട്ടേജിനു കാരണം

  • പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജിൻ്റെ അത്യാഹിത വിഭാഗത്തിൽ പുക പടർന്നത് ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് മൂലം സിപിയു യൂണിറ്റിൽ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബാറ്ററി സൂക്ഷിച്ച മുറിയിൽനിന്നാണു കെട്ടിടത്തിൽ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതാണ് ഷോർട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടർന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തിൽ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്
മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റും ചേർന്നാണ് പരിശോധന നടത്തുന്നത്. പ്രാഥമിക റിപ്പോർട്ട് സർക്കാരിനു കൈമാറി. പരിശോധനകൾ തുടരുമെന്നാണ് വിവരം.
ചികിത്സാ സേവനങ്ങളും സൗകര്യങ്ങളും പുനഃസ്ഥാപിക്കാനുള്ള നടപടികളിലാണ് ആശുപത്രി. നിലവിൽ താൽക്കാലിക സജീകരണങ്ങൾക്കുള്ള നടപടികൾ പൂർത്തിയായി. പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആശുപ്രതിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ വൈദ്യുതിയും പുനഃസ്‌ഥാപിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )