മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ക്യാമ്പ് സന്ദർശിച്ചു

കൊയിലാണ്ടി: സിഐടിയു മുൻ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന സ:ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോട് അനുബന്ധിച്ച് എൻ എച്ച്എംഎംപ്ലോയീസ് യൂണിയൻ (സിഐടിയു)കോഴിക്കോട്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ്സി ഐടിയു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ദാസൻ ഉദ്ഘാടനം ചെയ്തു.എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.അനുലാൽ അധ്യക്ഷത വഹിച്ചു.സിഐടിയു കൊയിലാണ്ടി ഏരിയ പ്രസിഡൻറ് ഷാജു നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം ഡോ. സി.കെ.ഷാജി,എൻ എച്ച്എംഎംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡോ.ശീതൾ ശ്രീധർ,എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ടി.ഷിജു,ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻറ് സുനിത,ഡോ.ബബിനേഷ് എന്നിവർ സംസാരിച്ചു.കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ക്യാമ്പ് സന്ദർശിച്ചു.

അലോപ്പതി ആയുർവേദം,ദന്തൽ, യുനാനി,ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.ജീവിതശൈലീ രോഗ നിർണ്ണയം,വിവ പരിശോധന,ഫിസിയോതെറാപ്പി,കാഴ്ച പരിശോധന,പോഷകാഹാരം സംബന്ധിച്ച ക്ലാസ്,സൗജന്യ മരുന്നു വിതരണം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.നൂറ്റമ്പതോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )