
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു
പന്തലായനി:സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനിയും എം.എം സി ഹോസ്പിറ്റൽ ഉളേള്യരിയും സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു.

രേഖ.വി കെ, സുനിൽ. എൻ, സുജിത് കുമാർ, ഹോസ്പിറ്റൽ ക്യാമ്പ് മേനേജർ ഡോ. സന്ദീപ്, വിനോദ് ഗംഗ തുടങ്ങിയവർ സംസാരിച്ചു. വ്യക്ക, കണ്ണ്, അസ്ഥി,ഹൃദയ സംബന്ധമായ രോഗ പരിശോധനകളും സൗജന്യ രോഗ നിർണ്ണയ ടെസ്റ്റുകളും നടന്നു.
CATEGORIES News