
മെഡിക്കൽ പിജി പഠനത്തിന് 2337 സീറ്റ് കൂട്ടി; കേരളത്തിലും വർധന
- കേരളത്തിൽ 81 സീറ്റ് വർധിപ്പിച്ചു
ന്യൂഡൽഹി: മെഡിക്കൽ പിജി പഠനത്തിന് രാജ്യത്താകെ 2337 സീറ്റുകൾ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വർധിപ്പിച്ചു. കർണാടകയിലാണ് ഏറ്റവുമധികം സീറ്റുകൾ വർധിപ്പിച്ചിരിക്കുന്നത് – 422. കേരളത്തിൽ 81 സീറ്റ് വർധിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം 49,907 സീറ്റുകളാണുണ്ടായിരുന്നത്. ഈ തവണ കൗൺസലിങ് നടപടികളിൽ 52,244 സീറ്റുണ്ടാകും. ഇക്കുറി നീറ്റ് പിജി പരീക്ഷ എഴുതിയ 2 ലക്ഷം പേരിൽ 1.28 ലക്ഷം പേരാണു യോഗ്യത നേടിയത്.

നീറ്റ് പിജി കൗൺസലിങ്ങിനുള്ള റജിസ്ട്രേഷൻ നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിൽ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി 85 സീറ്റുകൾക്കുള്ള അപേക്ഷയാണ് എൻഎംസിയിൽ ലഭിച്ചത്. ഇതിൽ 81 എണ്ണത്തിന് അനുമതി ലഭിച്ചു.
CATEGORIES News
