
മേപ്പയ്യൂരിൽ മിനി ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം
- അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു
കൊയിലാണ്ടി:മേപ്പയൂർ കൂനം വെള്ളിക്കാവിൽ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊയിലാണ്ടി ബപ്പൻകാട് ഹിറാ ഹൗസിൽ നൂറുൽ അമീൻ( 49 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് സംഭവം. കാഞ്ഞിരമുക്ക് അമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടം. മേപ്പയ്യൂർ ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയും പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

നൂറുൽ അമീൻ്റെ കൂടെ ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ എടക്കുളം സ്വദേശി സജീവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവ്: പരേതനായ ഹംസ. മാതാവ്: സഫിയ. ഭാര്യ: സമീറ ചെങ്ങോട്ടുകാവ്. മക്കൾ: ഫാത്തിമഫിദ, രിഫാഈ, ദുൽഖിഫിലി. സഹോദരങ്ങൾ: ഹാരിസ്, ജെറീഷ്, ജാഫർ, നബീൽ, ആദിൽ.

CATEGORIES News