
മേലടി ഉപജില്ലാ സ്കൂൾ കലോത്സവംപ്രോഗ്രാം കമ്മിറ്റി ഓഫീസ്ഉദ്ഘാടനവും,ബ്രോഷർ പ്രകാശനവും നടത്തി
- മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ്ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു
ചിങ്ങപുരം:സി.കെ.ജി.എം.എച്ച്.എസ്.എസ് ചിങ്ങപുരത്തിൽ വെച്ച് നവംബർ 5 മുതൽ 8 വരെനടക്കുന്ന മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ്
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രൂപേഷ് കൂടത്തിൽ അധ്യക്ഷത വഹിച്ചു.

എച്ച്.എം.ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു. ജനറൽ കൺവീനർ കെ.എം.ശ്യാമള,പ്രോഗ്രാം കൺവീനർ ടി. സതീഷ് ബാബു,
ടി.ഒ.സജിത,കെ.നാസിബ്, ആർ.പി.ഷോഭിദ്,രാജീവൻ കൊടലൂർ, പി.കെ.അബ്ദുറന്മാൻ ,
ടി.കെ രജിത്ത്എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News
