
മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും
- നവംബര്‍ 6,7,8,9 തിയ്യതികളിൽ കലോത്സവം അരങ്ങേറും, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി
പേരാമ്പ്ര : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.84 സ്‌കൂളുകളില്‍ നിന്നായി 4000ത്തില്‍ അധികം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കും. ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ ഒരുക്കിയ വേദി 1 ഗംഗ, ലിറ്റില്‍ ഫ്‌ലവര്‍ നേഴ്‌സറി സ്‌കൂളില്‍ വേദി 2 യമുന, അല്‍ മദ്രസത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപം വേദി 3 കാവേരി, വേദി 4 സബര്‍മതി, വീട്ടുമുറ്റത്ത് വേദി 5 ബ്രഹ്‌മപുത്ര, ടൗണ്‍ മദ്രസയില്‍ വേദി 6 സരള്‍, ഗ്രാമപഞ്ചായത്ത് ഹാളില്‍ വേദി 7 നര്‍മ്മദ, ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ വേദി 8 മേഘ്‌ന, മഞ്ചേരി കോപ്ലക്‌സില്‍ വേദി 9 ഭഗീരഥി എന്നിങ്ങനെ 9 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

നവംബര്‍ 6 ന് സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. നവംബർ 7 വ്യാഴാഴ്ച്ച വൈകിയിട്ട് 4 മണിക്ക് പേരമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി മുഖ്യാതിഥിയായി. കലോത്സവ റിപ്പോർട്ട് മേലടി സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ പി. അസീസ് അവതരിപ്പിക്കും.
