മോക് ഡ്രില്ലിൽ; മുക്കത്ത് ‘ബോംബ് പൊട്ടി

മോക് ഡ്രില്ലിൽ; മുക്കത്ത് ‘ബോംബ് പൊട്ടി

  • റവന്യു, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ്, പൊലീസ്, എൻസിസി, നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ മോക് ഡ്രില്ലിലെ കാഴ്ചകളായിരുന്നു ഇവ.

മുക്കം: ദീർഘമായ സൈറൺ മുഴങ്ങി.. മുക്കം കടവ് പാലത്തിന് സമീപത്തെ കാരയിൽ ടവറിൽ ‘ബോംബ് പൊട്ടി’. നിമിഷ നേരങ്ങൾക്കകം അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും പോലീസും ആരോഗ്യ വകുപ്പ് അധികൃതരും എൻസിസി കെഡറ്റുകളുമെല്ലാം ടവറിൽ പ്രവർത്തിക്കുന്ന എജ്യു ഹബ് സ്ഥാപനത്തിൽ രക്ഷാപ്രവർത്തനം പ്രവർത്തനങ്ങളുമായി കുതിച്ചെത്തി. ആംബുലൻസുകളും രക്ഷാ പ്രവർത്തനത്തിനുള്ള വാഹനങ്ങളും എത്തി. സ്ഫോടനത്തിൽ 2 പേർ ‘മരിച്ചു’. 23 പേർക്ക് പരിക്കേറ്റു. കേന്ദ്ര ആഭ്യന്തര വകുപ്പിൻറെ നിർദ്ദേശപ്രകാരം റവന്യു, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ്, പൊലീസ്, എൻസിസി, നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ മോക് ഡ്രില്ലിലെ കാഴ്ചകളായിരുന്നു ഇവ.
കാരയിൽ കെട്ടിടത്തിനുള്ളിൽ ‘മരിച്ചു’ കിടക്കുന്നവരെയും ഗുരുതരമായി പരിക്കേറ്റവരെയും രക്ഷിക്കുന്ന സെർച്ച് ആൻഡ് റെസ്‌ക്യു മോക് ഡിൽ ആയിരുന്നു മുക്കത്ത് നടത്തിയത്. മണാശ്ശേരി കെഎംസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറമെ മണാശ്ശേരി എംഎംഒ കോളേജിലും ഓർഫനേജ് സ്‌കൂളിലും പ്രത്യേകം സജ്‌ജമാക്കിയ മെഡിക്കൽ ക്യാമ്പുകളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. യുദ്ധമുണ്ടാകുകയും ബോംബ് പൊട്ടുകയും മറ്റും ചെയ്താൽ ചെയ്യേണ്ട രക്ഷാപ്രവർത്തനങ്ങളും മോക് ഡ്രില്ലിൽ അവതരിപ്പിച്ചു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസുകളിലും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ ബസിലുമാണ് പരിക്കേറ്റവരെ ആശുപത്രികളാക്കിയത്. കെട്ടിടത്തിന് മുകളിൽ അകപ്പെട്ടവരെയും പരിക്കേറ്റവരെയും അഗ്നിരക്ഷാ സേനയുടെ ചെയർനോട്ടിലും സ്ട്രക്‌ചർ നോട്ടിലുമാണ് താഴെയിട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )