
മോദി അധികാരത്തിലേക്ക്; ആഘോഷിച്ച് ബിജെപി മണ്ഡലം കമ്മറ്റി
- സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :മൂന്നാം മോദി സർക്കാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാഗമായും കേരളത്തിലെ എൻഡിഎ യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് മധുരം വിതരണം ചെയ്തു.

സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ വി. കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ്. ആർ.ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. വി.സുരേഷ്, അഡ്വ :എ.വി.നിധിൻ, മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ കെ. കെ.വൈശാഖ് , ഒ.മാധവൻ, ടി.പി. പ്രീജിത്ത്, നിഷ.സി , സുധീർ സ്റ്റെലോ, രവി വല്ലത്ത്, കെ.പി.എൽ.മനോജ് എന്നിവർ നേതൃത്വം നൽകി.