മോഹൻലാലിൻ്റെ ലഫ്: കേണൽ പദവി തിരിച്ചെടുക്കണം- ബിജെപി നേതാവ്

മോഹൻലാലിൻ്റെ ലഫ്: കേണൽ പദവി തിരിച്ചെടുക്കണം- ബിജെപി നേതാവ്

  • രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണ് സിനിമയെന്നും ബിജെപി ദേശീയ കൗൺസിൽ അംഗമായ സി രഘുനാഥ്

തിരുവനന്തപുരം :പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാനിൽ
ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ തുറന്നുകാട്ടിയതിന് പിന്നാലെ മോഹൻലാലിന് നേരെ ബിജെപി നേതാക്കൾ രംഗത്ത്. മോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗമായ സി രഘുനാഥ് പറഞ്ഞു. രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണ് സിനിമയെന്നു പറഞ്ഞ ബിജെപി നേതാവ് ബിജെപി നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് മോഹൻലാലിനെതിരെ ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

മോഹൻലാൽ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിൽ വരില്ല. സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആളാണ് മോഹൻലാൽ. മോഹൻലാലിൻ്റെ ലഫ്. കേണൽ പദവി തിരികെയെടുക്കണം. തിരക്കഥ വായിക്കാതെ മോഹൻലാൽ സിനിമയിൽ അഭിനയിക്കില്ലല്ലോ എന്നും സി രഘുനാഥ്പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )