
മൾബറി പറിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
- കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നാദാപുരം:മൾബറി പറിക്കാൻ വേണ്ടി കിണറിന്റെ അരമതിലിൽ കയറിയ കുട്ടി കാൽവഴുതി കിണറ്റിൽ വീണു മരിച്ചു. മാമുണ്ടേരി നെല്ലില്ലുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വർ (10) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വർ മൾബറി പറിക്കാനായി സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ എത്തുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന കിണറിന്റെ അരമതിലിൽ കയറിയപ്പോഴാണ് കാൽ വഴുതി വീണത്.

കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: സലീന ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, മെഹബൂബ്.
CATEGORIES News
