
യാത്രയയപ്പ് നൽകി
- സൊസൈറ്റിയുടെ സ്നേഹോപഹാരവും നൽകി
കൊയിലാണ്ടി :ജൂലൈ 31 ന് സർവീസിൽ നിന്നും വിരമിച്ച കൊയിലാണ്ടി മുൻസിഫ് കോടതിയിലെ സീനിയർ ക്ലർക്ക് കുഞ്ഞമ്മദ്. യു. കെ യ്ക്ക് കോഴിക്കോട്
ഡിസ്റ്റിക് ജുഡീഷ്യൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കൊയിലാണ്ടി കോർട്ട് കോംപ്ലക്സിൽ “പടിയിറങ്ങും മുമ്പേ” എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അഡിഷനൽ ഡിസ്ട്രിക്റ്റ് ജഡ്ജ് നൗഷാദലി, പൊന്നാട അണിയിച്ചു. സൊസൈറ്റിയുടെ സ്നേഹോപഹാരവും നൽകി.
സൊസൈറ്റി സെക്രട്ടറി കെ. കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശിരസ്‌തദാർ നിഷ.വികെ.യുടെ സാന്നിധ്യത്തിൽ, ഡയറക്ടർ അനഘ ആശംസയർപ്പിച്ചു. മറുപടിയായി കുഞ്ഞമ്മദ് സംസാരിച്ചു. ചടങ്ങിന് എം.എം. ഉണ്ണി സ്വാഗതവും ശ്രീജിഷ് പി .പി നന്ദിയും പറഞ്ഞു.
CATEGORIES News