യുഡിഎഫ് കൗൺസിലർമാർ                   ധർണ്ണന നടത്തി

യുഡിഎഫ് കൗൺസിലർമാർ ധർണ്ണന നടത്തി

  • ആശുപത്രിയിലെ അത്യാഹിത വിഭാഗം,മോർച്ചറി,ഡയാലിസിസ്,ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റി

കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണനടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗം,മോർച്ചറി,ഡയാലിസിസ്,ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് കെപിസിസി അംഗം പി രത്നവല്ലി ടീച്ചർ പറഞ്ഞു. കൗൺസിലർമാരുടെ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളി തോറോത്ത്,കെ. എം. നജീബ്,വി. ടി. സുരേന്ദ്രൻ,അരുൺമണമ്മൽ, നടേരി ഭാസ്കരൻ,രജീഷ് വെങ്ങളത്തു കണ്ടി, പി. ജമാൽ,ഫാസിൽ നടേരി,വി.വി. ഫക്രുദീൻ,വത്സരാജ് കേളോത്ത്, ടി.പി.കൃഷ്ണൻ,പുരുഷോത്തമൻ,ഷീബ അരീക്കൽ,റഹ്മത്ത് കെ. ടി, വി.പി.ജിഷ, കെ. എം.സുമതി,ഷൈലജ തുടങ്ങിയവർ സംസാരിച്ചു.
എ.അസീസ് സ്വാഗതവും മനോജ് പയറ്റുവളപ്പിൽ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )