യുഡിഎഫ് സർക്കാരിന്റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു

യുഡിഎഫ് സർക്കാരിന്റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു

  • എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും.

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും. ഹോർട്ടിവൈൻ ബേക്കറി വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ മദ്യ ചട്ട ഭേദഗത പിൻവലിക്കാനാണ് സാധ്യത. ചാലക്കുടിയിലെ എംആർസി ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് ജൂണിൽ അനുവദിച്ചത് എക്സൈസ് മന്ത്രിയും മുഖ്യന്ത്രിയും അറിഞ്ഞിരുന്നില്ല. ഇന്നലെ വാർത്ത വന്നതോടെ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. യുഡിഎഫ് സർക്കാരിൻ്റെ നയം വരും വരെയാണ് ഉത്തരവ് മരവിപ്പിച്ചത്. എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന വിദേശ മദ്യ ചട്ട ഭേദഗതിയിലാണ് 10 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബേക്കറി, മാളുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്.

ഇങ്ങനെ ബേക്കറികളിൽ വീര്യമുള്ള വൈൻ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നതാണ് യുഡിഎഫ് നയമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )