
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
- വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി.
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് പറഞ്ഞ് നിലപാട് ശക്തമാക്കുകയാണ് അദ്ദേഹം. മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി. മന്ത്രിയായ സണ്ണിക്ക് കെപിസിസി അധ്യക്ഷപദം കൂടി കൊണ്ട് പോകുക പ്രയാസമാണ്. ദളിത് പ്രസിഡന്റാണ് വേണ്ടതെന്ന കൊടുക്കുന്നിലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അർഹത ഉള്ളവർക്കാണ് സ്ഥാനം നൽകേണ്ടതെന്നായിരുന്നു മറുപടി.

എല്ലാ കാലത്തും ബഹുസ്വരത കോൺഗ്രസ് നോക്കിയിട്ടുണ്ട്. താഴേത്തട്ടിൽ പോലും പ്രവർത്തനമില്ലെന്ന് പറഞ്ഞ് അധികാരത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്ന് പറയാതെ പറയുകയാണ് മുൻ അധ്യക്ഷൻ. പാർട്ടി നിശ്ചലമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന മുതിർന്ന നേതാക്കളുടെ മുഴുവൻ വികാരമായാണ് വിലയിരുത്തുന്നത്. വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ സണ്ണി ജോസഫിന് പകരം മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന് നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതാണ്. മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല
