
യുപിഐ ആപ്പുകൾ ഡൗൺ; രാജ്യത്ത് ഓൺലൈൻ ഇടപാടുകൾ നിലച്ചു
- കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യുപിഐ ഇടപാടുകളിൽ പ്രശ്ങ്ങൾ നേരിടുന്നത്
ന്യൂ ഡൽഹി :രാജ്യത്ത് യുപിഐ ( യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടു.ഇതോടെ ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല.ദൈനംദിന ഇടപാടുകൾക്കായി യുപിഐ പ്ലാറ്റ്ഫോമുകളെയാണ് ഇന്ന് മിക്കവരും ആശ്രയിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യുപിഐ ഇടപാടുകളിൽ പ്രശ്ങ്ങൾ നേരിടുന്നത്.
CATEGORIES News