യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം പ്രമേഷ് കൃഷ്ണക്ക്

യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം പ്രമേഷ് കൃഷ്ണക്ക്

  • പുരസ്ക്കാരവും ക്യാഷ് പ്രൈസും ബുധനാഴ്ച വിരാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 D ഗവർണർ ശ്രീ ജയിംസ് വളപ്പില സമ്മാനിക്കും

മലപ്പുറം: ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽ സിറ്റി യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ പ്രമേഷ് കൃഷ്ണക്ക്. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയും അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം.മലബാർ ടൈംസ് ചാനൽ ന്യൂസ് എഡിറ്ററും മാധ്യമം ലേഖകനുമാണ് പ്രമേഷ്.
പുരസ്ക്കാരവും ക്യാഷ് പ്രൈസും ബുധനാഴ്ച വിരാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 D ഗവർണർ ശ്രീ ജയിംസ് വളപ്പില സമ്മാനിക്കും.
ലയൺസ് ക്ലബ്ബ് മുൻ ഭാരവാഹിയായിരുന്നു അന്തരിച്ച യു.ഭരതൻ. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം എല്ലാവർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ മികവ് തെളിയിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകാനാണ് ക്ലബ്ബിൻ്റെ തീരുമാനമെന്ന് ഭാരവാഹികളായ പി.പി.രാജൻ, ഡോ.ശശികുമാർ, ഡോ.ജീന, അനിൽകുമാർ കെ.എം, ഡോ.മുഹമ്മദ് കുട്ടി. കെ.ടി, ഡോ.എ.കെ.മുരളീധരൻ, വി.കെ.ഷാജി, സത്യജിത്ത് തുടങ്ങിയവർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )