യോഗദിനം ആഘോഷിച്ചു

യോഗദിനം ആഘോഷിച്ചു

  • മുഖ്യാതിഥിയായി എത്തിയത് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ രാജലക്ഷമി ടീച്ചർ ആണ്

കൊയിലാണ്ടി :ബിജെപി യുടെ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ വി.പി ശ്രീപത്മനാഭൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ പി. കെ ശ്രീധരനെ ആദരിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ് കിഷ് ആണ്. മുഖ്യാതിഥിയായി എത്തിയത് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ രാജലക്ഷമി ടീച്ചർ ആണ്.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. വി സുരേഷ്, അഡ്വ എ.വി നിധിൻ, കെ.കെ സുമേഷ്,ടി.എം. രവീന്ദ്രൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഉണ്ണികൃഷ്ണൻ യോഗ ക്ലാസ് നിയന്ത്രിക്കുകയും വി.കെ മുകുന്ദൻ , മാധവൻ. ഒ, പ്രീജിത്ത് ടി. പി , കെ.പി.എൽ മനോജ് എന്നിവർ നേതൃത്വം നൽകുകയും ചെയ്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )