
യോഗ ദിനാചരണം സംഘടിപ്പിച്ച് എൻസിസി യൂണിറ്റ്
- യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച് ശ്രീനേഷ്.എൻ ക്ലാസ്സ് എടുത്തു

കൊയിലാണ്ടി : അന്താരാഷ്ട്ര യോഗദിനത്തിൽ കൊയിലാണ്ടി
ജിവിഎച്ച്എസ്എസ്സിലെ എൻസിസി യൂണിറ്റ് കുട്ടികൾക്കു യോഗ പരിശീലനം നൽകി. പരിശീലനത്തിന് നേതൃത്വം നൽകിയത് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയും സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പ് ജേതാവുമായ അശ്വന്ത് കെ.കെ ആണ്.
യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച് ശ്രീനേഷ്.എൻ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ കെ.കെ സുധാകരൻ,എൻസിസി ഓഫിസർ ജിനേഷ് കെ.എം, സ്റ്റാഫ് സെക്രട്ടറി ഷിജു ഒ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.